ഗണപതിയുടെ കഴുത്തിൽ കൊന്തമാല വൈറലായി ഫോട്ടോ പിന്നിലാരെന്ന് വെളിപ്പെടുത്തി കുറിപ്പ്

ഗണപതിയുടെ കഴുത്തിൽ കൊന്തമാല വൈറലായി ഫോട്ടോ പിന്നിലാരെന്ന് വെളിപ്പെടുത്തി കുറിപ്പ്

ഗണപതിയുടെ കഴുത്തിൽ കൊന്തമാല. കൗതുകം തോന്നാം. പാല സ്വദേശിയായ വിനീത് എസ് ശേഖര്‍ എന്ന അധ്യാപകൻ ഫേസ്ബുക്ക് ഗ്രൂപ്പായ ‘ഞാനെടുത്ത ഫോട്ടോകള്‍’ എന്ന ഗ്രൂപ്പിൽ പങ്കുവെച്ചിരിക്കുന്ന ചിത്രമാണ് ഇത്. നീതിന്‍റെ മകനാണ് തന്‍റെ സുഹൃത്ത് നൽകിയ കൊന്ത ഗണപതി ബിംബത്തിൽ ചാര്‍ത്തിയത്. ഇത് പങ്കുവച്ച് നിമിഷനേരംകൊണ്ട് തന്നെ വൈറലായിരിക്കുകയാണ്.

മതത്തിന്റെ പേരില്‍ യുദ്ധം നടക്കുന്ന ഇക്കാലത്ത് മാതൃകയായകുകയാണ് വെറും 5 വയസ്സ് മാത്രമുള്ള കൊച്ചുകുട്ടിയുടെ ഈ പ്രവർത്തി. ‘അവന് ഏറ്റവും ഇഷ്ടപ്പെട്ട ഗണപതി ബിംബത്തിനെ കൊന്ത ചാർത്തി അലങ്കരിച്ചത് ഇന്നാണ് ഞാൻ കണ്ടത്. കണ്ടപ്പോൾ ഭയങ്കര സന്തോഷമുണ്ടായി. അവന്‍റെ കാഴ്ചപ്പാടുകൾ എന്നും ഇങ്ങനെ നിഷ്കളങ്കമായി തുടരട്ടെ എന്ന് ആഗ്രഹം’. ആ അച്ഛൻ കുറിക്കുന്നു.


വിനീതിന്റെ കുറിപ്പ് ഇങ്ങനെയാണ്:

”ഈ ഫോട്ടോ കാണുമ്പോൾ ‘ചിലർക്ക്’ അസഹ്യമായി തോന്നിയേക്കാം. നഴ്സറിയിൽ പഠിക്കുന്ന 5 വയസുള്ള മകൻ, ജാതിയെയും മതത്തെയും തിരിച്ചറിയാത്ത അവന്‍റെ ജീവിതത്തിലെ ഈ നല്ല സമയത്തു ചെയ്ത ഒരു കാര്യം. അവന്‍റെ ഏറ്റവും അടുത്ത കൂട്ടുകാരൻ കൊടുത്ത സമ്മാനമാണ്‌ ആ കൊന്ത.

അവൻ എന്നെക്കൊണ്ട് വാങ്ങിപ്പിച്ചു കാറിൽ വച്ച, അവന് ഏറ്റവും ഇഷ്ടപ്പെട്ട ഗണപതി ബിംബത്തിനെ കൊന്ത ചാർത്തി അലങ്കരിച്ചത് ഇന്നാണ് ഞാൻ കണ്ടത്. കണ്ടപ്പോൾ ഭയങ്കര സന്തോഷമുണ്ടായി. അവന്‍റെ കാഴ്ചപ്പാടുകൾ എന്നും ഇങ്ങനെ നിഷ്കളങ്കമായി തുടരട്ടെ എന്ന് ആഗ്രഹം.”

admin

script async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js">