Sun. May 26th, 2019

Viral in kerala

the complete viral channel

സൈക്കിൾ കുറുകെയിട്ട് മാലക്കള്ളനെ വീഴ്ത്തി സോമന് പൊലീസിന്റെ വക പുത്തൻ സൈക്കിൾ സമ്മാനം

ബൈക്കിലെത്തി യുവതിയുടെ സ്വർണ്ണ മാല കവര്‍ന്ന് കള്ളനെ പിടികൂടാൻ സാഹസികമായി സഹായിച്ച ചേര്‍ത്തല മായിത്തറ പാലോടത്തുവെളി സോമന്‍ അര്‍ത്തുങ്കലിന് ആദരവുമായി അർത്തുങ്കൽ പോലീസ് സ്റ്റേഷനിലെ പോലീസുകാർ.

ആദരത്തിനൊപ്പം സംഭവത്തിൽ പൂർണ്ണമായും തകർന്ന സോമന്റെ പഴയ സൈക്കിളിന് പകരമായി പുതിയ സൈക്കിൾ കൂടി നൽകി പോലീസുകാർ.

പി എസ് സി പരീക്ഷ കഴിഞ്ഞു മടങ്ങികയായിരുന്ന യുവതിയുടെ സ്വർണ്ണമാല ബൈക്കിലെത്തി പൊട്ടിച്ച ശേഷം കടന്ന്‌ കളയാൻ ശ്രമിച്ച ആര്യാട് ഷാഫി മൻസിലിൽ ഷാഫിയെയാണ് സോമന്റെ ഇടെപെടലിൽ നാട്ടുകാർ പിടികൂടിയത്.

സൈക്കിളിൽ എതിർദിശയിൽ നിന്നും വരികയായിരുന്ന സോമൻ സംഭവം ഉടനെ ഷാഫിയുടെ ബൈക്കിന് മുന്നിലേക്ക് തന്റെ സൈക്കിൾ കുറുകെ ഇടുകയായിരുന്നു. സൈക്കിളിൽ കയറി ബൈക്കിന്റെ നിയന്ത്രണം തെറ്റിയതോടെ നിലത്ത് വീണ വീണ ഷാഫിയെ സോമനും സ്ഥലത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവർമാരായ അനീഷും സുഗതനും കൂടി കീഴ്‌പ്പെടുത്തി. പിന്നീട് പ്രതിയെ പൊലീസിന് കൈമാറി.

സംഭവത്തിൽ സോമന്റെ സൈക്കിൾ പൂർണ്ണമായും തകർന്നു. തന്റെ മുന്നിൽ വെച്ച് നടന്ന കുറ്റകൃത്യം കണ്ടു നിൽക്കാതെ ഇടപെട്ട സോമന് പുതിയ സൈക്കിൾ നൽകാൻ അർത്തുങ്കൽ പോലീസ് സ്റ്റേഷനിലെ പോലീസുകാർ തീരുമാനിക്കുകയായിരുന്നു. പോലീസുകാർ തങ്ങളുടെ മാസ ശമ്പളത്തിൽ നിന്ന് ഒരു വിഹിതമെടുത്ത് 5200 രൂപ ചിലവിട്ട് സോമന് വേണ്ടി പുതിയ സൈക്കിൾ വാങ്ങി.

സ്റ്റേഷനിലേക്ക് സോമനെ വിളിച്ചു വരുത്തി സോമനെ അഭിനന്ദിച്ച ശേഷം ജില്ലാ പോലീസ് മേധാവി കെ.എം ടോമി സൈക്കിൾ സോമന് കൈമാറി. കുറ്റകൃത്യങ്ങൾ നടക്കുമ്പോൾ അവസരോചിതമായി ഇടപെട്ട ഒരു പൗരനുള്ള അഭിനന്ദനം എന്ന നിലക്കാണ് നഷ്ടപ്പെട്ട സൈക്കിളിന് പകരമായി പുതിയ സൈക്കിൾ നൽകുന്നതെന്ന് പോലീസ് മേധാവി പറഞ്ഞു.

Copyright © All rights reserved. | Newsphere by AF themes.
fvgbhjnkl,;